Thursday, 31 March 2011
എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
കിളീമാനൂർ ജംഗ്ഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 2011 മാർച്ച് 31-നു സി. പി. ഐ (എം) തിരുവനന്ത പുരം ജില്ലാ ജില്ലാ സെക്രട്ടറി സ. കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി സ. അഡ്വ. ബി.സത്യൻ, സ. ബി. പി. മുരളി , സ. ആറ്റിങ്ങൽ രാമു, സ. അഡ്വ. എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Tuesday, 29 March 2011
അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗുകള്‍
അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗുകള്‍
കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.
കൂടാതെ http://voteforleftfront.blogspot.com,
http://cpimzindabad.blogspot.com
http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.
വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.

Wednesday, 23 March 2011
മുഖ്യമന്ത്രി ആരെന്ന ചോദ്യം
മുഖ്യമന്ത്രി ആരെന്ന ചോദ്യം
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.
ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)
എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.
എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.
പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!
പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.
പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!
Tuesday, 22 March 2011
രണ്ടുരൂപ അരിവിതരണം തുടരും
രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി
യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.
ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.
മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.
രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു.
പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി തുടരാന്‍ അനുവദിക്കണമെന്നും കമീഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യുതോമസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കമീഷന്റെ നടപടിക്ക് നീതീകരണമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി ദീപക് ഹാജരായി.

Sunday, 20 March 2011
തെരഞ്ഞെടുപ്പ് കൺവെൻഷൻ ആറ്റിങ്ങൽ
എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
ആറ്റിങ്ങൽ, 2011 മാർച്ച് 20 : ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ നിയമസഭാ നിയോജകമണ്ഡലം കൺവെൻഷൻ 2011 മാർച്ച് 20 ഞായറാഴ്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൌൺ ഹാളിൽ നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. വിവിധ ഘടക കക്ഷി നേതാക്കളും സ്ഥാനാർത്ഥി അഡ്വ. ബി.സത്യനും സംസാരിച്ചു. കൻവെൺഷൻ നടന്ന ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ് വൻ ജനാവലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു.
Saturday, 19 March 2011
വി എസ് മലമ്പുഴയില്‍; കോടിയേരി തലശേരിയില്‍
വി എസ് മലമ്പുഴയില്‍; കോടിയേരി തലശേരിയില്‍
തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെയും സ്വതന്ത്രസ്ഥാനാര്‍ഥികളുടെയും പേരുകള്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. താഴെത്തട്ടില്‍ നിന്നും ചര്‍ച്ച നടത്തിയ സ്ഥാനാര്‍ഥിലിസ്റ്റാണ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ തലശേരിയിലും കേന്ദ്രക്കമ്മറ്റിയംഗങ്ങളായ പി കെ ഗുരുദാസന്‍ കൊല്ലത്തും എം എ ബേബി കുണ്ടറയിലും ഇ പി ജയരാജന്‍ മട്ടന്നൂരിലും എം സി ജോസഫൈന്‍ കൊച്ചിയിലും തോമസ് ഐസക് ആലപ്പുഴയിലും മല്‍സരിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയിലും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് കല്ല്യാശേരിയിലും ജനാധിപത്യമഹിളഅസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പേരാവൂരിലും മല്‍സരിക്കും.
പൂഞ്ഞാറിലും ചിറ്റൂരിലും മല്‍സരിക്കുന്നവരുടെ പേരുകള്‍ പിന്നീട് അറിയിക്കും. പോണ്ടിച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ ടി കെ ഗംഗാധരന്‍ മത്സരിക്കും. മഞ്ചേശ്വരം - സി എച്ച് കുഞ്ഞമ്പു, ഉദുമ - കെ കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ - കെ കുഞ്ഞിരാമന്‍, പയ്യന്നൂര്‍ - സി കൃഷ്ണന്‍, തള്ളിപ്പറമ്പ് - ജെയിംസ് മാത്യൂ, കല്ല്യാശേരി - ടി വി രാജേഷ്, അഴീക്കോട് - എം പ്രകാശന്‍, ധര്‍മ്മടം - കെ കെ നാരായണന്‍, മട്ടന്നൂര്‍ - ഇ പി ജയരാജന്‍, പേരാവൂര്‍ - കെ കെ ശൈലജ, തലശേരി - കോടിയേരി ബാലകൃഷ്ണന്‍, കുറ്റ്യാടി - കെ കെ ലതിക, പേരാമ്പ്ര - കെ കുഞ്ഞമ്മദ്, ബാലുശേരി - പുരുഷന്‍ കടലുണ്ടി, കൊയിലാണ്ടി - കെ ദാസന്‍, കോഴിക്കോട് നോര്‍ത്ത് - എ പ്രദീപ്കുമാര്‍, കോഴിക്കോട് സൌത്ത് - സി പി മുസാഫീര്‍ അഹമ്മദ്, ബേപ്പൂര്‍ - എളമരം കരീം, തിരുവമ്പാടി - ജോര്‍ജ് എം തോമസ്, കൊടുവള്ളി - എം മെഹബൂബ്, മാനന്തവാടി - കെ സി കുഞ്ഞിരാമന്‍, സുല്‍ത്താന്‍ ബത്തേരി - ഇ എ ശങ്കരന്‍, കല്‍പ്പറ്റ - പി എ മുഹമ്മദ്, വണ്ടൂര്‍ - വി രമേശന്‍, കൊണ്ടോട്ടി - പി സി നൌഷാദ്, പെരിന്തല്‍മണ്ണ - വി ശശികുമാര്‍, മങ്കട - ഖദീജ സത്താര്‍, താനൂര്‍ - ഇ ജയന്‍, തിരൂര്‍ - പി പി അബ്ദുള്ളക്കുട്ടി, പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍, തൃത്താല - പി മമ്മിക്കുട്ടി, തരൂര്‍ - എ കെ ബാലന്‍, ആലത്തൂര്‍ - എം ചന്ദ്രന്‍, നെന്മാറ - വി ചെന്താമരാക്ഷന്‍, ഷൊര്‍ണൂര്‍ - കെ എസ് സലീഖ, ഒറ്റപ്പാലം - എം ഹംസ, കോങ്ങാട് - കെ വി വിജയദാസ്, പാലക്കാട് - കെ കെ ദിവാകരന്‍, മലമ്പുഴ - വി എസ് അച്യുതാനന്ദന്‍, കുന്ദംകുളം - ബാബു എം പാലിശേരി, ചേലക്കര - കെ രാധാകൃഷ്ണന്‍, മണലൂര്‍ - ബേബി ജോണ്‍, ഗുരുവായൂര്‍ - കെ വി അബ്ദുള്‍ ഖാദര്‍, പുതുക്കാട് - സി രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട - കെ ആര്‍ വിജയ, ചാലക്കുടി - ബി ഡി ദേവസി, വടക്കാഞ്ചേരി - എന്‍ ആര്‍ ബാലന്‍, ആലുവ - എ എം യൂസഫ്, പെരുമ്പാവൂര്‍ - സാജുപോള്‍, കുന്നത്തുനാട് - എം എ സുരേന്ദ്രന്‍, വൈപ്പിന്‍ - എസ് ശര്‍മ, കളമശേരി - കെ ചന്ദ്രന്‍പിള്ള, കൊച്ചി - എം സി ജോസഫൈന്‍, തൃക്കാക്കര- എം ഇ ഹസൈനാര്‍, തൃപ്പൂണിത്തുറ - സി എം ദിനേശ്മണി, പിറവം- എം ജെ ജേക്കബ്, ഇടുക്കി - സി വി വര്‍ഗീസ്, ദേവികുളം - എസ് രാജേന്ദ്രന്‍, ഉടുമ്പന്‍ചോല - കെ കെ ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ - കെ സുരേഷ്കുറുപ്പ്, കോട്ടയം - വി എന്‍ വാസവന്‍, പുതുപ്പള്ളി - പ്രഫ. സുജ സൂസന്‍ ജോര്‍ജ്, ചങ്ങനാശേരി - ഡോ. ബി ഇക്ബാല്‍, അരൂര്‍ - എ എം ആരിഫ്്, ആലപ്പുഴ - ഡോ.ടി എം തോമസ് ഐസക്ക്, അമ്പലപ്പുഴ - ജി സുധാകരന്‍, കായംകുളം - സി കെ സദാശിവന്‍, ചെങ്ങന്നൂര്‍ - സി എസ് സുജാത, മാവേലിക്കര - ആര്‍ രാജേഷ്, റാന്നി - രാജു എബ്രഹാം, ആറന്മുള - കെ സി രാജഗോപാല്‍, കോന്നി - എം എസ് രാജേന്ദ്രന്‍, കൊട്ടാരക്കര - അയിഷ പോറ്റി, പത്തനാപുരം - കെ രാജഗോപാല്‍, കുണ്ടറ - എം എ ബേബി, കൊല്ലം - പി കെ ഗുരുദാസന്‍, വര്‍ക്കല - എം എ റഹീം, ആറ്റിങ്ങല്‍ - വി സത്യന്‍, വാമനപുരം - കോലിയക്കോട് കൃഷ്ണന്‍നായര്‍, കാട്ടാക്കട- ഷീല രമണി, കഴക്കൂട്ടം - സി അജയകുമാര്‍, നേമം - വി ശിവന്‍കുട്ടി, നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജി, പാറശാല - ആനാവൂര്‍ നാഗപ്പന്‍. സ്വതന്ത്രര്‍: കുന്നമംഗലം - പിടിഎ റഹീം, വള്ളിക്കുന്ന് - ശങ്കരനാരായണന്‍, നിലമ്പൂര്‍ - പ്രഫ. തോമസ് മാത്യൂ, തവനൂര്‍ - കെ ടി ജലീല്‍, എറണാകുളം - ഡോ. സെബാസ്റ്റ്യന്‍പോള്‍, തൊടുപുഴ - പ്രഫ. ജോസഫ് സെബാസ്റ്റ്യന്‍, വട്ടിയൂര്‍ക്കാവ് - ചെറിയാന്‍ ഫിലിപ്പ്, മാഹി
Subscribe to:
Posts (Atom)