Showing posts with label വാര്‍ത്ത. Show all posts

Tuesday, 12 April 2011
കുഞ്ഞുസഖാവിന്റെ വോട്ടു പിടിത്തം
കുഞ്ഞുസഖാവിന്റെ വോട്ടു പിടിത്തം
“പ്രത്യേകിച്ച് പറയേണ്ടല്ലോ; ഇതിലുണ്ട് നമ്മുടെ ചിഹ്നം !വെക്കം പോയി വോട്ട് ചെയ്തിട്ട് വരീം ”
തട്ടത്തുമലയിൽ എൽ.ഡി.എഫിന്റെ ഒരു ബൂത്ത് റിസപ്ഷൻ സെന്ററിൽ വോട്ട് അഭ്യർത്ഥിക്കുന്ന മൂന്നര വയസുകാരൻ. തട്ടത്തുമല മുസ്ലിം പള്ളിയ്ക്ക് സമീപം ടീ ഷോപ്പ് നടത്തുന്ന ആലുമ്മൂട്ടിൽ ഇല്ല്യാസ് കാക്കയുടെ മകൻ മുഹമ്മദ് ആണ് തെരഞ്ഞെടുപ്പ് ആവേശത്തിൽ രാവിലെ കടയ്ക്ക് സമീപത്തുള്ള എൽ.ഡി.എഫ് ബൂത്തിന്റെ ചുമതല സ്വയം ഏറ്റെടുത്തത്.

Sunday, 10 April 2011
സ. അഡ്വ. ബി.സത്യന്റെ സ്വികരണ പരിപാടി
സ. അഡ്വ. ബി.സത്യന്റെ സ്വികരണ പരിപാടി
കിളിമാനൂർ, 2011 ഏപ്രിൽ 10 : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ. അഡ്വ. ബി. സത്യന് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായിരുന്നു സ്വീകരണം. രാവിലെ 9 മണിയ്ക്ക് തട്ടത്തുമല ലക്ഷം വീട് കോളനിയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി രാത്രി 7 . 30-നു പാപ്പാലയിൽ സമാപിച്ചു.

Sunday, 3 April 2011
പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു
പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു കിളിമാനൂർ, 2011 ഏപ്രിൽ 3 : കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നാല് മൂന്ന് മണിയ്ക്ക് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സി. പി. ഐ. എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചു. ഇംഗ്ലീഷ് പ്രസംഗം എ. സമ്പത്ത് എം. പി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തു. തൊട്ടു മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു.

Thursday, 31 March 2011
എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

കിളീമാനൂർ ജംഗ്ഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 2011 മാർച്ച് 31-നു സി. പി. ഐ (എം) തിരുവനന്ത പുരം ജില്ലാ ജില്ലാ സെക്രട്ടറി സ. കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി സ. അഡ്വ. ബി.സത്യൻ, സ. ബി. പി. മുരളി , സ. ആറ്റിങ്ങൽ രാമു, സ. അഡ്വ. എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Tuesday, 29 March 2011
അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗുകള്‍

കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.
കൂടാതെ http://voteforleftfront.blogspot.com,
http://cpimzindabad.blogspot.com
http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.
വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.

Tuesday, 22 March 2011
രണ്ടുരൂപ അരിവിതരണം തുടരും
രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി
യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.
ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.
മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.
രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു.
പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി തുടരാന്‍ അനുവദിക്കണമെന്നും കമീഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യുതോമസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കമീഷന്റെ നടപടിക്ക് നീതീകരണമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി ദീപക് ഹാജരായി.

Sunday, 20 March 2011
തെരഞ്ഞെടുപ്പ് കൺവെൻഷൻ ആറ്റിങ്ങൽ
എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
ആറ്റിങ്ങൽ, 2011 മാർച്ച് 20 : ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ നിയമസഭാ നിയോജകമണ്ഡലം കൺവെൻഷൻ 2011 മാർച്ച് 20 ഞായറാഴ്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൌൺ ഹാളിൽ നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. വിവിധ ഘടക കക്ഷി നേതാക്കളും സ്ഥാനാർത്ഥി അഡ്വ. ബി.സത്യനും സംസാരിച്ചു. കൻവെൺഷൻ നടന്ന ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ് വൻ ജനാവലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു.
Subscribe to:
Posts (Atom)