Vote for Com. Adv. B. Sathyan
സ. അഡ്വ. ബി. സത്യനെ വിജയിപ്പിക്കുക





വിജയിപ്പിക്കൂ‍ ! വിജയിപ്പിക്കൂ ‍! വിജയിപ്പിക്കൂ !

http://4.bp.blogspot.com/-w-XChgCzIJY/TZTDvwKOJ_I/AAAAAAAAABw/Y6DIL8Q8LsA/s1600/Image008.jpg

Tuesday 12 April 2011

കുഞ്ഞുസഖാവിന്റെ വോട്ടു പിടിത്തം

കുഞ്ഞുസഖാവിന്റെ വോട്ടു പിടിത്തം

“പ്രത്യേകിച്ച് പറയേണ്ടല്ലോ; ഇതിലുണ്ട് നമ്മുടെ ചിഹ്നം !
വെക്കം പോയി വോട്ട് ചെയ്തിട്ട് വരീം ”


തട്ടത്തുമലയിൽ എൽ.ഡി.എഫിന്റെ ഒരു ബൂത്ത് റിസപ്ഷൻ സെന്ററിൽ വോട്ട് അഭ്യർത്ഥിക്കുന്ന മൂന്നര വയസുകാരൻ. തട്ടത്തുമല മുസ്ലിം പള്ളിയ്ക്ക് സമീപം ടീ ഷോപ്പ് നടത്തുന്ന ആലുമ്മൂട്ടിൽ ഇല്ല്യാസ് കാക്കയുടെ മകൻ മുഹമ്മദ് ആണ് തെരഞ്ഞെടുപ്പ് ആവേശത്തിൽ രാവിലെ കടയ്ക്ക് സമീപത്തുള്ള എൽ.ഡി.എഫ് ബൂത്തിന്റെ ചുമതല സ്വയം ഏറ്റെടുത്തത്.


Sunday 10 April 2011

സ. അഡ്വ. ബി.സത്യന്റെ സ്വികരണ പരിപാടി

സ. അഡ്വ. ബി.സത്യന്റെ സ്വികരണ പരിപാടി

കിളിമാനൂർ, 2011 ഏപ്രിൽ 10 : ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ. അഡ്വ. ബി. സത്യന് ഇന്ന് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായിരുന്നു സ്വീകരണം. രാവിലെ 9 മണിയ്ക്ക് തട്ടത്തുമല ലക്ഷം വീട് കോളനിയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി രാത്രി 7 . 30-നു പാപ്പാലയിൽ സമാപിച്ചു.


Sunday 3 April 2011

പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

പ്രകാശ് കാരാട്ട് കിളിമാനൂരിൽ സംസാരിച്ചു

കിളിമാനൂർ, 2011 ഏപ്രിൽ 3 : കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നാല് മൂന്ന് മണിയ്ക്ക് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സി. പി. . എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചു. ഇംഗ്ലീഷ് പ്രസംഗം . സമ്പത്ത് എം. പി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തു. തൊട്ടു മുമ്പ് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു.



Thursday 31 March 2011

എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്

കിളീമാനൂർ ജംഗ്ഷനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 2011 മാർച്ച് 31-നു സി. പി. (എം) തിരുവനന്ത പുരം ജില്ലാ ജില്ലാ സെക്രട്ടറി . കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി . അഡ്വ. ബി.സത്യൻ, . ബി. പി. മുരളി , . ആറ്റിങ്ങൽ രാമു, . അഡ്വ. എസ്.ജയച്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.





വാർത്തയെല്ലാം മുറയ്ക്ക് വരുന്നുണ്ടോ?”
ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം സ. കടകമ്പള്ളി സുരേന്ദ്രനും , ബി.സത്യനും അകത്തിരുന്ന് ദേശാഭിമാനി പത്രം പരിശോധിക്കുന്നു.

സ. അഡ്വ. ബി. സത്യൻ വോട്ടഭ്യർത്ഥനയിൽ !

Tuesday 29 March 2011

അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗുകള്‍


അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗുകള്‍


കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.

കൂടാതെ http://voteforleftfront.blogspot.com,

http://cpimzindabad.blogspot.com

http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.

വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.

Wednesday 23 March 2011

മുഖ്യമന്ത്രി ആരെന്ന ചോദ്യം


മുഖ്യമന്ത്രി ആരെന്ന ചോദ്യം


തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.

ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)


എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീ‍യ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.

എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.

പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!

പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.

പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!

Tuesday 22 March 2011

രണ്ടുരൂപ അരിവിതരണം തുടരും

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.

ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.

രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു.

പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി തുടരാന്‍ അനുവദിക്കണമെന്നും കമീഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യുതോമസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കമീഷന്റെ നടപടിക്ക് നീതീകരണമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി ദീപക് ഹാജരായി.

Sunday 20 March 2011

തെരഞ്ഞെടുപ്പ് കൺവെൻഷൻ ആറ്റിങ്ങൽ


എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം
തെരഞ്ഞെടുപ്പ് കൺവെൻഷൻ

ആറ്റിങ്ങൽ, 2011 മാർച്ച് 20 : ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ നിയമസഭാ നിയോജകമണ്ഡലം കൺവെൻഷൻ 2011 മാർച്ച് 20 ഞായറാഴ്ച ആറ്റിങ്ങൽ മുനിസിപ്പൽ ടൌൺ ഹാളിൽ നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. വിവിധ ഘടക കക്ഷി നേതാക്കളും സ്ഥാനാർത്ഥി അഡ്വ. ബി.സത്യനും സംസാരിച്ചു. കൻവെൺഷൻ നടന്ന ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ് വൻ ജനാവലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു.

Saturday 19 March 2011

വി എസ് മലമ്പുഴയില്‍; കോടിയേരി തലശേരിയില്‍




വി എസ് മലമ്പുഴയില്‍; കോടിയേരി തലശേരിയില്‍

തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെയും സ്വതന്ത്രസ്ഥാനാര്‍ഥികളുടെയും പേരുകള്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. താഴെത്തട്ടില്‍ നിന്നും ചര്‍ച്ച നടത്തിയ സ്ഥാനാര്‍ഥിലിസ്റ്റാണ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ തലശേരിയിലും കേന്ദ്രക്കമ്മറ്റിയംഗങ്ങളായ പി കെ ഗുരുദാസന്‍ കൊല്ലത്തും എം എ ബേബി കുണ്ടറയിലും ഇ പി ജയരാജന്‍ മട്ടന്നൂരിലും എം സി ജോസഫൈന്‍ കൊച്ചിയിലും തോമസ് ഐസക് ആലപ്പുഴയിലും മല്‍സരിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയിലും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് കല്ല്യാശേരിയിലും ജനാധിപത്യമഹിളഅസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പേരാവൂരിലും മല്‍സരിക്കും.

പൂഞ്ഞാറിലും ചിറ്റൂരിലും മല്‍സരിക്കുന്നവരുടെ പേരുകള്‍ പിന്നീട് അറിയിക്കും. പോണ്ടിച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ ടി കെ ഗംഗാധരന്‍ മത്സരിക്കും. മഞ്ചേശ്വരം - സി എച്ച് കുഞ്ഞമ്പു, ഉദുമ - കെ കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ - കെ കുഞ്ഞിരാമന്‍, പയ്യന്നൂര്‍ - സി കൃഷ്ണന്‍, തള്ളിപ്പറമ്പ് - ജെയിംസ് മാത്യൂ, കല്ല്യാശേരി - ടി വി രാജേഷ്, അഴീക്കോട് - എം പ്രകാശന്‍, ധര്‍മ്മടം - കെ കെ നാരായണന്‍, മട്ടന്നൂര്‍ - ഇ പി ജയരാജന്‍, പേരാവൂര്‍ - കെ കെ ശൈലജ, തലശേരി - കോടിയേരി ബാലകൃഷ്ണന്‍, കുറ്റ്യാടി - കെ കെ ലതിക, പേരാമ്പ്ര - കെ കുഞ്ഞമ്മദ്, ബാലുശേരി - പുരുഷന്‍ കടലുണ്ടി, കൊയിലാണ്ടി - കെ ദാസന്‍, കോഴിക്കോട് നോര്‍ത്ത് - എ പ്രദീപ്കുമാര്‍, കോഴിക്കോട് സൌത്ത് - സി പി മുസാഫീര്‍ അഹമ്മദ്, ബേപ്പൂര്‍ - എളമരം കരീം, തിരുവമ്പാടി - ജോര്‍ജ് എം തോമസ്, കൊടുവള്ളി - എം മെഹബൂബ്, മാനന്തവാടി - കെ സി കുഞ്ഞിരാമന്‍, സുല്‍ത്താന്‍ ബത്തേരി - ഇ എ ശങ്കരന്‍, കല്‍പ്പറ്റ - പി എ മുഹമ്മദ്, വണ്ടൂര്‍ - വി രമേശന്‍, കൊണ്ടോട്ടി - പി സി നൌഷാദ്, പെരിന്തല്‍മണ്ണ - വി ശശികുമാര്‍, മങ്കട - ഖദീജ സത്താര്‍, താനൂര്‍ - ഇ ജയന്‍, തിരൂര്‍ - പി പി അബ്ദുള്ളക്കുട്ടി, പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍, തൃത്താല - പി മമ്മിക്കുട്ടി, തരൂര്‍ - എ കെ ബാലന്‍, ആലത്തൂര്‍ - എം ചന്ദ്രന്‍, നെന്മാറ - വി ചെന്താമരാക്ഷന്‍, ഷൊര്‍ണൂര്‍ - കെ എസ് സലീഖ, ഒറ്റപ്പാലം - എം ഹംസ, കോങ്ങാട് - കെ വി വിജയദാസ്, പാലക്കാട് - കെ കെ ദിവാകരന്‍, മലമ്പുഴ - വി എസ് അച്യുതാനന്ദന്‍, കുന്ദംകുളം - ബാബു എം പാലിശേരി, ചേലക്കര - കെ രാധാകൃഷ്ണന്‍, മണലൂര്‍ - ബേബി ജോണ്‍, ഗുരുവായൂര്‍ - കെ വി അബ്ദുള്‍ ഖാദര്‍, പുതുക്കാട് - സി രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട - കെ ആര്‍ വിജയ, ചാലക്കുടി - ബി ഡി ദേവസി, വടക്കാഞ്ചേരി - എന്‍ ആര്‍ ബാലന്‍, ആലുവ - എ എം യൂസഫ്, പെരുമ്പാവൂര്‍ - സാജുപോള്‍, കുന്നത്തുനാട് - എം എ സുരേന്ദ്രന്‍, വൈപ്പിന്‍ - എസ് ശര്‍മ, കളമശേരി - കെ ചന്ദ്രന്‍പിള്ള, കൊച്ചി - എം സി ജോസഫൈന്‍, തൃക്കാക്കര- എം ഇ ഹസൈനാര്‍, തൃപ്പൂണിത്തുറ - സി എം ദിനേശ്മണി, പിറവം- എം ജെ ജേക്കബ്, ഇടുക്കി - സി വി വര്‍ഗീസ്, ദേവികുളം - എസ് രാജേന്ദ്രന്‍, ഉടുമ്പന്‍ചോല - കെ കെ ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ - കെ സുരേഷ്കുറുപ്പ്, കോട്ടയം - വി എന്‍ വാസവന്‍, പുതുപ്പള്ളി - പ്രഫ. സുജ സൂസന്‍ ജോര്‍ജ്, ചങ്ങനാശേരി - ഡോ. ബി ഇക്ബാല്‍, അരൂര്‍ - എ എം ആരിഫ്്, ആലപ്പുഴ - ഡോ.ടി എം തോമസ് ഐസക്ക്, അമ്പലപ്പുഴ - ജി സുധാകരന്‍, കായംകുളം - സി കെ സദാശിവന്‍, ചെങ്ങന്നൂര്‍ - സി എസ് സുജാത, മാവേലിക്കര - ആര്‍ രാജേഷ്, റാന്നി - രാജു എബ്രഹാം, ആറന്മുള - കെ സി രാജഗോപാല്‍, കോന്നി - എം എസ് രാജേന്ദ്രന്‍, കൊട്ടാരക്കര - അയിഷ പോറ്റി, പത്തനാപുരം - കെ രാജഗോപാല്‍, കുണ്ടറ - എം എ ബേബി, കൊല്ലം - പി കെ ഗുരുദാസന്‍, വര്‍ക്കല - എം എ റഹീം, ആറ്റിങ്ങല്‍ - വി സത്യന്‍, വാമനപുരം - കോലിയക്കോട് കൃഷ്ണന്‍നായര്‍, കാട്ടാക്കട- ഷീല രമണി, കഴക്കൂട്ടം - സി അജയകുമാര്‍, നേമം - വി ശിവന്‍കുട്ടി, നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജി, പാറശാല - ആനാവൂര്‍ നാഗപ്പന്‍. സ്വതന്ത്രര്‍: കുന്നമംഗലം - പിടിഎ റഹീം, വള്ളിക്കുന്ന് - ശങ്കരനാരായണന്‍, നിലമ്പൂര്‍ - പ്രഫ. തോമസ് മാത്യൂ, തവനൂര്‍ - കെ ടി ജലീല്‍, എറണാകുളം - ഡോ. സെബാസ്റ്റ്യന്‍പോള്‍, തൊടുപുഴ - പ്രഫ. ജോസഫ് സെബാസ്റ്റ്യന്‍, വട്ടിയൂര്‍ക്കാവ് - ചെറിയാന്‍ ഫിലിപ്പ്, മാഹി

എല്ലവർക്കും വീടും ഭൂമിയും നൽകാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം

എല്ലവർക്കും വീടും ഭൂമിയും നൽകാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം

തല ചായ്ക്കാനൊരിടം സ്വസ്ഥമായ ജീവിതത്തിന്റെ അടിത്തറയാണ്. സാധാരണക്കാ‍രന് സമാധാനം നൽകാതെ വികസനമില്ല.പുതിയ ദശകത്തിലെ കേരളം അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കുന്നതാകണമെന്ന ദീർഘവീക്ഷണമാണ് എല്ലാവർക്കും വീട് എന്ന വിപ്ലവകരമായ പദ്ധതിയിൽ അടങ്ങിയിട്ടുള്ളത്.അയ്യായിരം കോടി രൂപാ ചെലവു വരുന്ന ഇ.എം.എസ് സമ്പൂർണ്ണ ഭവന പദ്ധതി സാധാരണക്കാരോടും ദുർബലവിഭാഗങ്ങളോടുമുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.

എല്ലാ ഭവന രഹിത കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭവന സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ഭൂരഹിത കുടുംബങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നു. ഈ പദ്ധതി ജനകീയാസൂത്രണത്തിന്റെ ഭാഗമായി ദുർബലർക്ക് വീട് നൽകുന്ന ഉത്തരവാദിത്തത്തിന്റെ തുടർച്ചയാണ്.

ഒൻപതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താം പദ്ധതിക്കാലത്ത് 3 ലക്ഷവും വീടുകൾ ദുർബലർക്ക് നൽകിയിരുന്നു. പതിനൊന്നാം പദ്ധതിക്കാ‍ലത്ത് അഞ്ച് ലക്ഷം ഭവന രഹിതരെയാണ് ലക്ഷ്യമിട്ടത്. ഇവരിൽ ഒന്നരലക്ഷം ഭൂരഹിതരാണ്. പദ്ധതിയുടെ ആദ്യ വർഷങ്ങളിൽ തന്നെ മൂന്നു ലക്ഷത്തിലേറെ വീടുകൾ നിർമ്മിക്കാനായി.

ഭവന നിർമ്മാണത്തിനു നൽകുന്ന സഹായം പട്ടിക വർഗ്ഗത്തിന് 1.25 ലക്ഷം, പട്ടികജാതിക്ക് ഒരു ലക്ഷം, പൊതുവിഭാഗത്തിന് 75000 എന്ന തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഭൂരഹിതർക്ക് ഭൂമി നൽകുന്നതിനുള്ള ധനസഹായം വർദ്ധിപ്പിച്ചു. ഇന്ദിരാ ആവാസ് യോജന, എം.എൻ ലക്ഷം വീട് പദ്ധതി എന്നിവയുടെ ഗുണഭോക്താക്കൾക്കും ഇതേ തുക തന്നെ ലഭ്യമാക്കുന്നുണ്ട്.

ലാവ്ലിൻ: പിണറായി പ്രതിയായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി

ലാവ്ലിൻ: പിണറായി പ്രതിയായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി

തിരു: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന തനിക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചതിനാലാണ് കേസ് സിബിഐക്ക് വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പത്രം ‘എല്ലാവരും കള്ളന്‍മാര്‍’ എന്ന് പ്രധാന വാര്‍ത്ത കൊടുത്തു. മറ്റ് പത്രങ്ങളും ഇതേ രീതിയില്‍ വാര്‍ത്ത കൊടുത്തു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണ് പിണറായി വിജയനെ ഒഴിവാക്കിയതെന്നും എഴുതി. തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ എന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.

വിജിലന്‍സ് കേസ് വിശദമായി അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നശേഷമാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. ആ തീരുമാനത്തിനു പിന്നില്‍ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് അഞ്ചു വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി സമ്മതിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച 2006 മാര്‍ച്ച് ഒന്നിന്റെ മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചാണ് ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. അന്നുതന്നെ ഇതിനുപിന്നിലെ ഗൂഡാലോചന സിപിഐ എം തുറന്നുകാട്ടിയിരുന്നു. ഒരുവിഭാഗം മാധ്യമങ്ങള്‍ കൂടി പങ്കാളികളായി അന്നു നടത്തിയ ആ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചത്.

പിന്നീട് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടതിനുപിന്നിലും ‘ചില കാര്യങ്ങള്‍ നടന്നതായി’ ഉമ്മന്‍ചാണ്ടി പറയുന്നു. അത് എന്താണെന്ന് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. ആ രഹസ്യം കൂടി പുറത്തുവരുന്നതോടെ ലാവലിന്‍ കേസിനുപിന്നിലെ ഗൂഡാലോചനയുടെയും ഗൂഢാലോചകരുടെയും മുഖംമൂടി അഴിഞ്ഞുവീഴും.

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

അഞ്ചു വർഷത്തിനിടയിൽ അസൂയാവഹമായ പുരോഗതിയാണ് ഐ.റ്റി മേഖല കൈവരിച്ചത്.

സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.

ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.

കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക്.

ഗ്രാമപഞ്ചായത്തുകളിൽ ചെറുകിട ഐ.റ്റി പാർക്കുകൾ. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.

അങ്ങനെ പോകുന്നു ഐ.റ്റി മേഖലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നനിയുടെ ഭരണ നേട്ടങ്ങൾ.

എല്ലാറ്റിലുമുപരി കേരളത്തിനു ദോഷകരമായ വ്യവസ്ഥകൾ ഒന്നുമില്ലാതെ തന്നെ കൊച്ചി സ്മാർട്ട് സിറ്റി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.

എൽ.ഡി.എഫ് പ്രകടന പത്രിക




എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

ജനങ്ങള്‍ക്കെല്ലാം രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക ഇടതുമുന്നണി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സാമൂഹ്യക്ഷേമം, നീതി, വികസനം, സമാധാനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പ്രകടന പത്രികയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്

1) സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരും

2) 25 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

3) എല്ലാവര്‍ക്കും വീടും, വീടുകളില്‍ വൈദ്യുതിയും എത്തിക്കും

4) ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കും

5) സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും

6) സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം, യാത്ര, യൂണിഫോം എന്നിവ നല്‍കും

7) ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം ഉയര്‍ത്തും

8) അഴിമതി തുടച്ചു നീക്കി പൊതുജീവിതം സംശുദ്ധമാക്കും

9) മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തും

10) വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തും

11) അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും വെള്ളം

12) തീരദേശത്തിന് 5000 കോടി രൂപയുടെ പാക്കേജ്

13) നെല്‍കൃഷിക്കായി ഹരിതശ്രീ പദ്ധതി

14) മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയുടെ സബ്സിഡി

15) സ്വകാര്യ മൂലധനം ആകര്‍ഷിക്കും

16) 40,000 കോടിയുടെ റോഡ് വികസന പദ്ധതി

17) പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.

18) ആരാധനാലായങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും, പെന്‍ഷനും ഏര്‍പ്പെടുത്തും

19) വനിതാ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും

20) നവജാത ശിശുക്കളുടെ പേരില്‍ 10,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.

ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!

എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.

മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ് കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.

സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത് അഞ്ച് വർഷം പുറകിലേയ്ക്ക് പോകും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത് തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.

2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.

ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.

ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ കഴിഞ്ഞതിന് ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ ഓരോ പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്

ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്

ഒരു സംസ്ഥാന ഗവർണ്മെന്റിന് ഒരുപാട് പരിമിതികളുണ്ട്.പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്ന മുന്നണിയ്ക്ക് അനുകൂലമായ മുന്നണിയല്ലെങ്കിൽ. അധികാരത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി തീരുമാനിച്ച് നടപ്പിലാ‍ക്കാനാകില്ല. ഈ പരിമിതികൾ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതിനാൽ നൂറുശതമാനം സംതൃപ്തിയോടെ ഭരിക്കാനോ വിജയിക്കാനോ ഒരു സംസ്ഥാന ഭരണകൂടത്തിന് കഴിയില്ല.

ഒരു സംസ്ഥാന ഭരണകൂടത്തിന് പരമാവധി പോയാൽ ഒരു തൊണ്ണൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയും. അതിനെ സമ്പൂർണ്ണ വിജയമായിത്തന്നെ കണക്കാക്കാം. കാരണം അതിനപ്പുറം പോകാൻ കഴിയില്ലല്ലോ. എന്നാൽ ഒരു അറുപത് ശതമാനത്തിനു മേൽ മാർക്ക് നേടാൻ ഒരു സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ ആ ഗവർണ്മെന്റിനു ഗൂഡ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അറുപതിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒരു ഗവർണ്മെന്റിനെ നയിക്കുന്ന മുന്നണിയ്ക്ക് തുടർന്നു ഭരണം നേടാൻ അർഹയുണ്ടായിരിക്കും. ആ അർഹത അംഗീകരിക്കേണ്ടത് വോട്ടർമാരാണ്.

അപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നും അധികാരത്തിൽ വരേണ്ടത് വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞവർ പോലും ഈ ഗവർണ്മെന്റിന് എഴുപത് മാർക്കിന് മുകളിൽ നൽകുന്നുണ്ട് എന്നിരിക്കെ ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ തൊണ്ണൂറുശതമാനം വിജയകരമായ വികസന മുന്നേറ്റത്തിന് അത് സഹായമരമാകും എന്നതിൽ സംശയമില്ല.

ഇടതുപക്ഷ അനുകൂലികൾ ഈ ഗവർണ്മെന്റിന് എൺപത് ശതമാനം റേറ്റിംഗ് നൽകുന്നുണ്ട്. അത് ഒരു അവകാശവാദമായി കരുതിയാലും നിഷ്പക്ഷരും ഇടതുപക്ഷ വിരുദ്ധരും നൽകുന്ന എഴുപത് ശതമാനം റേറ്റിംഗിനെ ആർക്കും നിഷേധിക്കാനാകില്ല. നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കാഴ്ചവച്ചിട്ടുള്ളത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ

ആവർത്തനങ്ങൾക്ക് കുറച്ചുകാലം തുടർച്ച കിട്ടുന്നത് ചരിത്രത്തിൽ ഒരു അദ്ഭുതമൊന്നുമല്ല. പക്ഷെ എല്ലായ്പോഴും ചരിത്രം തനിയാവർത്തനമാകണമെന്നില്ല. അങ്ങനെ ഒരു നിയമവുമില്ല. ഇവിടെ കേരളത്തിൽ കുറച്ചുകാലമായി രണ്ടുമുന്നണികൾ ഒന്നിടവിട്ട് ഭരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒരു മുന്നണിയുടെ ഭരണം അവസാനിക്കുമ്പോഴേയ്ക്കും ആ ഭരണത്തിനെതിരെ ഒരു ജനവികാരം ഉണ്ടായി വരികയോ, മറ്റെന്തെങ്കിലും ഒരു ട്രെന്റ് ഉണ്ടാവുകയോ ചെയ്ത് അവർക്ക് ഭരണം നഷ്ടപ്പെടുകയാണ് പതിവ്. ഇത് ജനങ്ങൾ ബോധപൂർവ്വം നൽകുന്ന ഒരു വിധിയൊന്നുമായിരുന്നിട്ടില്ല. പലപ്പോഴും നിലവിലുള്ള മുന്നണിയുടെ ഭരണം ആവർത്തിക്കപ്പെടാനുള്ള സാദ്ധ്യത നിലനിന്നിട്ടുണ്ട്. എന്നാൽ സമയം,ആകുമ്പോൾ എന്തെങ്കിലും കാരണത്താൽ നിലവിലെ ഭരണമുന്നണി തോൽക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മുമ്പ് ഒരിക്കൽ സ. ഇ.കെ. നായനാറുടെ നേതൃത്വത്തിലിരുന്ന ഇടതുമുന്നണി ഭരണം കഴിഞ്ഞ് വീണ്ടും ഇടതുമുന്നണി അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധം മൂലം രാജ്യത്താകെ ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിലെ ഇടതുമുന്നണിയ്ക്കും പരാജയം സംഭവിക്കുകയായിരുന്നു. അപ്പോൾ നിലവിലിരിക്കുന്ന മുന്നണിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടണമെന്ന് പ്രകൃതിനിയമമൊന്നുമില്ലെന്നർത്ഥം.

ഇക്കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നിലവിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ വച്ച് ഏറ്റവും മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് രാഷ്ട്രീയ തിമിരത്തോടെയല്ലാതെ വിലയിരുത്തുന്ന ആർക്കും സമ്മതിക്കേണ്ടിവരും. ഏറ്റവും കൂടുതൽ ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ ഒരു ഭരണമാണ് ഇത്തവണ ഇടതുപക്ഷം നടത്തിയത്. പാ‍വപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് ഈ ഇടതുഭരണകാലത്താണ്. സാധാരണജനപക്ഷത്ത് നിന്ന് ചിന്തിച്ച് വിദ്യാഭ്യാസരംഗത്തും മറ്റും നടപ്പിലാക്കാൻ ശ്രമിച്ച ചില നടപടികൾ കോടതികൾ പരാജയപ്പെടുത്തിയതൊഴിച്ചാൽ ഏറെ ഗുണകരമായ ക്ഷേമപദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ചെറിയ കൈത്തൊഴിൽ മേഖല മുതൽ വലിയ വ്യാവാസായിക മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഇടതു സർക്കാരിനു കഴിഞ്ഞു.

കേരളം ഒരു സ്വതന്ത്രരാജ്യമല്ല. അത് ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഒരു സംസ്ഥാന ഗവർണ്മെന്റിന് പ്രവർത്തിക്കാൻ കഴിയൂ. കുറച്ചേറെ അധികാരങ്ങൾ കേന്ദ്ര ഗവർണ്മെന്റിൽ നിക്ഷിപ്തവുമാണ്. ചില അധികാരങ്ങൾ പ്രയോഗിക്കുന്നതിനും ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ചില ക്ഷേമകാര്യങ്ങൾ നിർവ്വഹിക്കുന്നതിലും കേന്ദ്രഗവർണ്മെന്റിന്റെ ഇടപെടലുകൾ തടസമാകാം. ഇത് ഒരു ഫെഡറൽ രാജ്യത്ത് സ്വാഭാവികവുമാണ്. അതുകൊണ്ട്തന്നെ ഒരു സംസ്ഥാന സർക്കാരിന് നൂറ് ശതമാനം സംതൃപ്തമായ ഒരു ഭരണം ഒരു സംസ്ഥാനത്തും നടത്താൻ കഴിഞ്ഞെന്നിരിക്കില്ല. ഒരു സംസ്ഥാന ഭരണം അറുപത് ശതമാനം വിജയിച്ചാൽത്തന്നെ അത് വലിയൊരു കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് എഴുപത് ശതമാനം വിജയം നേടി എന്ന് നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞവർകൂടി സമ്മതിക്കേണ്ടി വരും.

ആകെയുണ്ടായ ഒരു പോരായ്മ മിക്ക പരിപാടികളും വേണ്ടവിധം നടപ്പിലാക്കിവന്നപ്പോഴേയ്ക്കും ഭരണ കാലാവധി തീരാറായിരുന്നു എന്നതാണ്. ഈ സർക്കാരിന്റെ തുടർച്ച ഇപ്പോൾ നഷ്ടപ്പെട്ടാൽ കേരളം വീണ്ടും പത്ത് വർഷം പിന്നിലേയ്ക്ക് പോകും എന്നുറപ്പാണ്. ഇത് കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ മനസിലാക്കുന്നുണ്ട് എന്ന് കരുതാം. എല്ലായ്പോഴും ജനം പ്രബുദ്ധതയാണ് കാണിക്കുന്നതെന്ന അന്ധവിശ്വാസമൊന്നും ഈ ലേഖകനില്ലെന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. എന്തായാലും ഇപ്പോൾ ഇടതുമുന്നണി ഭരണത്തിനെതിരെ ഒരു ജനവികാരം നിലവിലില്ല. എന്ന് മാത്രമല്ല ഈ മുന്നണിയിലും സർക്കാരിലും ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. ഇനിയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിഷേധാത്മകമായ ഒരു നിലപാട് സ്വീകരിക്കില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇടതും വലതും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഈ കാലത്ത്. ആരു ഭരിച്ചാലുംകണക്കുതന്നെന്ന ഒരു പറച്ചിൽ പഴയതുപോലെ ഇനി കേരളത്തിലെ ജനങ്ങൾക്ക് പറയാൻ കഴിയും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പ്രതിപക്ഷം പല പ്രകാരത്തിൽ വലിയ പ്രതിരോധത്തിൽ ആയി നിൽക്കുന്ന ഈ വേളയിൽ!

ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലുള്ള ഭരണപക്ഷം ഏതെങ്കിലും തരത്തിൽ പ്രതിരോധത്തിലാകുന്നത് മനസിലാക്കാം. പക്ഷെ ഇപ്പോഴത്തെ ഭരണപക്ഷം ഒരുതരത്തിലും പ്രതിരോധത്തിലാണെന്ന് പറയാനാകില്ല. എന്നാൽ പ്രതിപക്ഷത്തെ യു.ഡി.എഫ് ആകട്ടെ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം പ്രതിരോധത്തിൽ ആയി. അഴിമതി,സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രമുഖരായ യു.ഡി.എഫ് നേതാക്കൾ ആരോപണ വിധേയരാകുകയും ചിലർ തെളിയിക്കപ്പെട്ട ആരോപണങ്ങളാൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ പോകുകയും വരെ ചെയ്തു. സഹതാപാർഹമായ ഗതികേടിലാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേരളത്തിലെ ഐക്യജനാധിപത്യമുന്നണി. ഈ ആരോപണ വിധേയരും ശിക്ഷിക്കപ്പെട്ടവരും നല്ലൊരു പങ്കും മുൻ യു.ഡി.എഫ് ഭരണത്തിൽ മന്ത്രിമാരായിരുന്നവരാണ് എന്ന് കൂടി നാം ഓർക്കണം. എന്നാൽ നിലവിലിരിക്കുന്ന ഇടതുപക്ഷ ഗവർണ്മെന്റിലെ ഒരു മന്ത്രിക്കെതിരെ പോലും ഒരുവിധ അഴിമതി ആരോപണങ്ങളും ആർക്കും ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആകെ രണ്ട് മന്ത്രമാർക്കെതിരെയാണ് ഒന്നു രണ്ട് ആരോപണങ്ങൾ ഉണ്ടായത്. ആ ആരോപണ വിധേയരാകട്ടെ ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണ്താനും.

ഇത്ര നല്ല ക്ലീൻ ഇമേജോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാരിനെ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്രമന്ത്രി സഭ അഴിമതിയുടെ കൂടാരമാണെന്ന് ജനം തിരിച്ചറിഞ്ഞ ഈ വേളയിൽ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിമാർ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി ഞെട്ടിക്കുന്നതാണ്. ഇപ്പോൾ ഒരു കേന്ദ്ര മന്ത്രിയേ അഴിയെണ്ണുന്നുള്ളൂ. എന്നാൽ ഇനി എത്രപേർ “അഴി” മതിയെന്ന് കരുതി കാലം കഴിക്കേണ്ടിവരുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യ മുഴുവൻ പായ്‌വിരിച്ച് ഉണക്കാവുന്നത്രയും പച്ചനോട്ടുകളുടെ അഴിമതികളാണ് സ്പെക്ട്രം അഴിമതി അടക്കം ഉള്ളവയിൽ നടന്നിരിക്കുന്നത്. നേതാക്കളുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ വേറെയും. യുവരാജാവ് രാഹുൽ ഗാന്ധിക്കെതിരെ തന്നെ അത്തരം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി പുറത്തുവരികയാണ്. വലിയ നേതാവ് ഇങ്ങനെയെങ്കിൽ താഴോട്ടുള്ളവർ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പറഞ്ഞുവന്നത് ഒരു വോട്ടർ എങ്ങനെ ചിന്തിച്ചാലും കേരളത്തിൽ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ഒരു ന്യായവുമില്ല. നൂറ്റിപ്പത്തിന്റെ അവകാശവാദമൊക്കെ ഇപ്പോൾ യു.ഡി.എഫ് നേതാക്കൾതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. കുഴിയിൽ കാലും നീട്ടി ഇരുന്നവർ പോലും കൃത്രിമ ശ്വാസവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനിരുന്നതാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് നേതാക്കൾതന്നെ പറഞ്ഞിരുന്നു. ചിലരൊക്കെ ഇപ്പോൾ പിൻ വാങ്ങി. ബ്യൂട്ടി പാർളറുകളിൽ തിരക്കൊന്നു കുറഞ്ഞു. ഡൈക്കും, എക്സ്ട്രാ പവർ ടോണിക്കുകൾക്കും ഒക്കെ അല്പം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. മന്ത്രിയാകാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനു മത്സരിക്കുന്നു എന്ന് വിചാരിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ മത്സരംഗത്തേയ്ക്ക് വരുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിൽ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിൽ ഒരല്പം പ്രബുദ്ധതയുടെ അംശം കണ്ടെത്താൻ കഴിഞ്ഞേക്കും. അതിന്റെ തനിയാവർത്തനം ആയിരുന്നില്ലെങ്കിലും പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ചില സ്ഥലങ്ങളിലെങ്കിലും ജനങ്ങൾ പ്രബുദ്ധത തെളിയിച്ചിട്ടുണ്ട്. ഈ പ്രബുദ്ധത രണ്ടു മുന്നണികളെയും പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഇനി നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിന്റേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയോ ഒരു ആവർത്തനമായിരിക്കില്ല. അതിനുള്ള ഒരു സാഹചര്യവും ഇപ്പോൾ നില നിൽക്കുന്നില്ല. ഒരു ഇടതു തരംഗം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നു കണ്ടാൽ അതിൽ അദ്ഭുതപ്പെടാനില്ല. കോൺഗ്രസ്സും യു.ഡി.എഫും ഇത്തവണയും തങ്ങൾക്ക് ഭരണമില്ലാത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഇപ്പോഴേ തയ്യാറെടുക്കുന്നത് നന്നയിരിക്കും എന്ന് തോന്നുന്നു. സ്വയം കൃതാനർത്ഥങ്ങൾക്ക് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്നു കൂടി യു.ഡി.എഫ് നേതാക്കൾ മനസില്ലാക്കുന്നതും നന്നായിരിക്കും. തെറ്റുകൾ ആവർത്തിക്കുകയല്ലാതെ അത് തിരുത്തുന്ന സമ്പ്രദായം കോൺഗ്രസ്സിലോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളിലോ ഇല്ലാത്ത നിലയ്ക്ക് ഒരു തെറ്റ് തിരുത്തൽ ഉപദേശം ആരും നൽകിയിട്ട് കാര്യവുമില്ല. ജയിലിൽ പോകുന്നവരെ അവിടെ പോയി കണ്ട് ആശ്വസിപ്പിച്ചാൽ പോര, യഥോചിതം സ്വീകരണവും യാത്രയയപ്പും നൽകി അഴിമതിയെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം എന്നാണല്ലോ അവരുടെ വാശി. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഉപദേശിക്കുകയല്ല അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഒന്നോരണ്ടോ പേർ തെറ്റ് തിരുത്തിയാൽ പോരല്ലോ. ഒരുപാട് തെറ്റുകാരുള്ളപ്പോൾ!

ഇടതുപക്ഷ ഭരണത്തിന് ഇപ്പോൾ തുടർച്ച കിട്ടിയാൽ അടുത്ത അഞ്ചുവർഷം കൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.തുടങ്ങിവച്ച പല ജനക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കാനും ഇടതുഭരണത്തിന് തുടർച്ച ആവശ്യമാണ്. ഇടതുമുന്നണി ഗവർണ്മെന്റ് ഇതുവരെ നടപ്പിലാക്കിയ ജനക്ഷേമ നടപടികൾകൂടി യു.ഡി.എഫ് ഭരണം വന്നാൽ അട്ടികറിക്കപ്പെടാം. വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി ഇടതുപക്ഷത്തിന് പ്രതികൂലമായാൽ അത് കേരളത്തിന് വമ്പിച്ച നഷ്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും വോട്ട് ചെയ്യുന്ന കാര്യത്തിൽ തെറ്റുകളുടെ തനിയാവർത്തനമായിരിക്കില്ല വരുന്ന ജനവിധിയെന്ന് പ്രത്യാശിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തുന്നു.